ബിജെപി കൗണ്‍സിലര്‍ മരിച്ച സംഭവം; റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തര്‍ക്കു നേരെ കയ്യേറ്റം
കോട്ടയം: ബിജെപി കൗണ്‍സിലര്‍ മരിച്ച സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം. ബിജെപി പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം നടത്തിയത്. മീഡിയ വണ്‍ ടിവി,ദേശാഭിമാനി, ന്യൂസ് 18ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഇവര്‍ ആക്രമിച്ചത്. കാമറ ഉള്‍പ്പെടെയുള്ളവ ബിജെപിക്കാര്‍ തല്ലിതകര്‍ത്തു. തിരുമല ഓഫീസിനു മുന്നിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകരെ തള്ളിയിടാനും ശ്രമിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറായ തിരുമല അനിലാണ് തൂങ്ങി മരിച്ചത്. ഈ സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. മാനസിക ബുദ്ധിമുട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. സാമ്പത്തികമായുള്ള പ്രശ്നങ്ങളാണ് പിന്നിലെന്നും സൂചനയുണ്ട്. ബിജെപിക്കെതിരേയും ആത്മഹത്യാകുറിപ്പില്‍ ഉണ്ടെന്നാണ് സൂചനകള്‍.തിരുമലയിലെ ഓഫീസിനുള്ളിലാണ് അനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.