തലശേരി: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്ത് അടക്കം പത്തു ബിജെപിക്കാര്‍ക്കാണ് ശിക്ഷ. പ്രതികള്‍ 10,8000 രൂപ പിഴയും അടക്കണം. 2007 ഡിസംബര്‍ 15 നായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്.