ക്രിസ്ത്യാനികളെ കുറിച്ച് പഠിച്ച് ബിജെപി; ക്ലാസെടുത്തത് സിബിസിഐ സെക്രട്ടറി

Update: 2025-09-11 06:39 GMT

കോട്ടയം: ക്രിസ്ത്യാനികളെ കുറിച്ച് പഠിക്കാന്‍ ബിജെപി. കോട്ടയത്ത് ബുധനാഴ്ച നടന്ന ക്രിസ്റ്റ്യന്‍ ഔട്ട്റീച്ച് പരിപാടിയില്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) സെക്രട്ടറി അഡ്വ. വി സി സെബാസ്റ്റ്യന്‍ ന്യൂനപക്ഷമോര്‍ച്ച ഭാരവാഹികള്‍ക്ക് ക്ലാസ് എടുത്തു. ക്രിസ്ത്യന്‍ അവകാശം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലെ ക്ലാസ്. 30 സംഘടനാ ജില്ലകളില്‍ നിന്ന് അഞ്ച് വീതം ക്രൈസ്തവ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കള്‍ക്ക് ചുമതല നല്‍കി. ക്രിസ്ത്യന്‍ ഔട്ട് റീച്ച് ചിലവുകള്‍ക്കായി ഒരു കോടി രൂപ യുദ്ധകാല അടിസ്ഥാനത്തില്‍ പാര്‍ട്ടി മാറ്റിവെച്ചിച്ചിട്ടുണ്ട്. ഷോണ്‍ ജോര്‍ജിനാണ് ഈ പണത്തിന്റെ ചുമതല.