തിരുവനന്തപുരം: ആര്‍എസ്എസിന്റെ കൊടിയും 'അഖണ്ഡഭാരതവും' ഒഴിവാക്കിയ 'ഭാരതാംബ'യുടെ ചിത്രവുമായി ബിജെപി. രാജ്ഭവനെയും ഔദ്യോഗികപരിപാടികളെയും സംഘവല്‍ക്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ സര്‍ക്കാരും മന്ത്രിമാരും നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് നടത്തുന്ന പ്രതിഷേധത്തിലാണ് ആര്‍എസ്എസ് കൊടിയില്ലാത്ത 'ഭാരതാംബയെ' ബിജെപി ഒളിച്ചു കടത്തിയത്. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ച് ഭാരതമാതാവിന് ഇന്ന് പുഷ്പാര്‍ച്ചന നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു. രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് പ്രതിഷേധം.