പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കടലുണ്ടി പുഴയില്‍ ന്യൂ കെട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ 17 കാരനെ ഒഴുക്കില്‍ പെട്ട് കാണാതായി. താനൂര്‍ എടക്കടപ്പുറം കമ്മാക്കാന്റെ പുരക്കല്‍ ഷാജഹാന്റെ മകന്‍ ജുറൈജിനെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു.