പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് ബിനോയ് വിശ്വം

Update: 2025-11-12 07:24 GMT

തിരുവനന്തപുരം: പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് നല്‍കാന്‍ പ്രത്യേക മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും, അതിനായി കാത്തിരിപ്പില്ലെന്നും സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫ് മിഷനറി പൂര്‍ണമായും സജ്ജമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായി വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അപൂര്‍വം ചില ഇടങ്ങളില്‍ സീറ്റ് വിഭജന പ്രശ്‌നമുണ്ട്. അത് ഇന്നല്ലെങ്കില്‍ നാളെ തീരും. ജനങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അത് എല്‍ഡിഎഫാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റിലും ബിനോയ് വിശ്വം പ്രതികരിച്ചു. അഴിമതിക്കാര്‍ ആരായാലും അവരോട് സന്ധിയില്ലെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് പാര്‍ട്ടിയെ മറയാക്കിയത് അവരാണെന്നും പാര്‍ട്ടി ഉത്തരവാദിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags: