ബിന്ദു പത്മനാഭന്റെ തിരോധാനം: പുനരന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക; വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2025-07-30 04:26 GMT

ആലപ്പുഴ: രണ്ടുപതിറ്റാണ്ട് മുന്‍പ് ചേര്‍ത്തലയില്‍ നിന്ന് കാണാതായ ബിന്ദു പദ്മനാഭനുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്. കേസിലെ പ്രതി എന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് മനുഷ്യ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഷീജ നൗഷാദ് പറഞ്ഞു, എംബിഎ ബിരുധധാരിയായ ബിന്ദുവിനെ കാണാതായ സംഭവത്തില്‍ സെബാസ്റ്റ്യന്‍ സംശയപട്ടികയിലുണ്ടായിരുന്നു. പല വിധ അന്വേഷങ്ങള്‍ നടന്നെങ്കിലും കൃത്യമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘങ്ങള്‍ പരാചയപ്പെട്ടു, നിലവില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജെയിന്‍ മാത്യുവിന്റെ (ജെയ്‌നമ്മ 55) തിരോധാനവുമായി ബന്ധപ്പെട്ടു െ്രെകംബ്രാഞ്ച് കോട്ടയം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണു ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നു കത്തിച്ചു കുഴിച്ചിട്ട നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

രണ്ട് സ്ത്രീകളുടെ തിരോധാന കേസിലും സെബാസ്റ്റ്യന്റെ പങ്ക് ഉടന്‍ തന്നെ അന്വേഷിച്ചു കണ്ടെത്തണം, സെബാസ്റ്റ്യനെ കൂടാതെ ഈ ക്രൂര കൃത്യങ്ങളില്‍ പങ്കാളികളായ മുഴുവന്‍ കൂട്ടുപ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം എന്നും ഷീജ നൗഷാദ് പറഞ്ഞു. വിമന്‍ ഇന്ത്യ മൂവമെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി രഹ്‌ന നസീര്‍ സംബന്ധിച്ചു.