അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ലിന് അംഗീകാരം

ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

Update: 2025-09-13 06:53 GMT

തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നല്‍കി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പിന്റെ അനുമതിയോടെ മുറിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് ബില്ല്. ഇക്കോ ടൂറിസം ബില്ല് പരിഗണിക്കുന്നത് മാറ്റിവെച്ചു.

Tags: