കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Update: 2025-09-29 05:05 GMT

കൊല്ലം: ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ച് അപകടം. സംഭവത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കൊല്ലം ബൗഡര്‍മുക്ക് സ്വദേശി ജാബിറിനാണ് പരിക്ക് പറ്റിയത്. വരുന്ന ബുധനാഴ്ച വിദേശത്തേക്കു പോകാന്‍ ഇരിക്കെയാണ് അപകടം. കഴിഞ്ഞയാഴ്ചയാണ് ജാബിര്‍ വിദേശത്തുനിന്നു വന്നത്.

ബൈക്ക് ഓടിച്ച് പോകവെ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. പിന്നാലെ ജാബിര്‍ ബൈക്കില്‍ നിന്നുതാഴേക്കുവീണു. ജാബിറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Tags: