ആലപ്പുഴ: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് തെറിച്ചു വീണ മധ്യവയസ്‌കന്‍ അതേ ലോറി കയറി മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കാര്‍ത്തികപ്പള്ളി മഹാദേവികാട് കീര്‍ത്തി ഭവനം സുധേഷ് ചന്ദ്രന്‍(44) ആണ് മരിച്ചത്. മാവേലിക്കര മിച്ചല്‍ ജങ്ഷനടുത്തെ കിഴക്ക് നടയ്ക്കാവില്‍ ഇന്ന് രാവിലെയാണ് അപകടം. സുധേഷ് ചന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറി പോലിസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്കെതിരേ നരഹത്യയ്ക്ക് പോലിസ് കേസെടുത്തു.