തിരുവനന്തപുരം: പാറശ്ശാല ബൈപ്പാസില്‍ അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18കാരന്‍ മരിച്ചു. കത്തിപ്പാറ കരിപ്പുവാലി സ്വദേശി സോനു ആണ് മരിച്ചത്. ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ െ്രെഡവര്‍ അശ്രദ്ധമായി ഡോര്‍ തുറന്നപ്പോഴായിരുന്നു അപകടം. ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സോനുവിന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.