കണ്ണൂരില്‍ ബൈക്ക് അപകടം; രണ്ട് കാല്‍നടയാത്രികര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Update: 2025-09-04 06:12 GMT

കണ്ണൂര്‍: മാതമംഗലം പെരുന്തട്ടയില്‍ നടന്ന ബൈക്ക് അപകടത്തില്‍ രണ്ട് കാല്‍നടയാത്രികര്‍ മരിച്ചു.

എരമം സ്വദേശി വിജയന്‍ (50), രതീഷ് (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പോലിസ് പരിശോധനയില്‍, ബൈക്ക് യാത്രികന്‍ രണ്ട് പേരെ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞുവീണതാണെന്ന് വ്യക്തമായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയനെയും രതീഷിനെയും പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി തന്നെ അവര്‍ മരിച്ചു. ബൈക്ക് ഓടിച്ച ശ്രീതുല്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: