അങ്കമാലി: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പിസാറ്റ് വിദ്യാര്‍ഥി സിദ്ധാര്‍ഥ്(19) ആണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരി മൂന്നാം പറമ്പ് സ്വദേശിനി ലിസി ജോര്‍ജിന് ഗുതര പരിക്കേറ്റു. ഇവരെ കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിസാറ്റ് കോളേജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്. കോളേജില്‍ നിന്ന് മടങ്ങുമ്പോള്‍ കറുകുറ്റി മൂന്നാം പറമ്പ് പള്ളിക്ക് സമീപം വ്യാഴം വൈകീട്ട് നാലിനായിരുന്നു അപകടം.