കൊച്ചി: റോഡ് റോളര്‍ നന്നാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ബിഹാര്‍ സ്വദേശി മരിച്ചു. കൊച്ചിന്‍ റിഫൈനറിയിലാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്ന കരാര്‍ ജീവനക്കാരന്‍ ജാവേദ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി എത്തിച്ച റോഡ് റോളര്‍ തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കുന്നതിനിടയായിരുന്നു അപകടം. റോളര്‍ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ജാവേദിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 11 വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു ജാവേദും സഹോദരനും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.