പശുവിനെ വളര്‍ത്തിയ മുസ്‌ലിം ദമ്പതികളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ നേതാവ്

Update: 2025-08-20 10:03 GMT

ഗോപാല്‍ഗഞ്ച്: പശുവിനെ വളര്‍ത്തിയ മുസ്‌ലിം ദമ്പതികളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ നേതാവ്. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ പാഞ്ച്‌ദേവ്‌രിയിലെ വയോധികരായ ദമ്പതിമാരെയാണ് ഹിന്ദുത്വ നേതാവായ പ്രദീപ് മൗര്യ എന്നയാള്‍ ഭീഷണിപ്പെടുത്തിയത്. പശുക്കളെ കശാപ്പ് ചെയ്യാന്‍ കൊണ്ടുപോവുകയാണോ എന്നായിരുന്നു പ്രദീപ് മൗര്യയുടെ ചോദ്യം. എന്നാല്‍, തങ്ങള്‍ രണ്ടു പശുക്കളെ വളര്‍ത്താറുണ്ടെന്ന് ദമ്പതികള്‍ അയാളോട് പറഞ്ഞു. '' പശുവിന്റെ പാല്‍ വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പുറത്തും വില്‍ക്കുന്നുണ്ട്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. എന്തിനാണ് ഞങ്ങള്‍ ക്രിമിനലുകളാണെന്ന പോലെ സംസാരിക്കുന്നത്''-ദമ്പതികള്‍ ചോദിച്ചു. ഗ്രാമീണര്‍ തമ്മിലുള്ള പശുവില്‍പ്പന ഹിന്ദുത്വരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രതിസന്ധിയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.