വിരമിച്ച പത്രപ്രവര്‍ത്തകരുടെ പ്രതിമാസപെന്‍ഷന്‍ ഇനി 15000; പ്രഖ്യാപനവുമായി ബീഹാര്‍ സര്‍ക്കാര്‍

Update: 2025-07-26 07:32 GMT

പട്ന:'ബിഹാര്‍ പത്രകര്‍ സമ്മാന്‍' പദ്ധതി പ്രകാരം വിരമിച്ച പത്രപ്രവര്‍ത്തകരുടെ പ്രതിമാസപെന്‍ഷന്‍ 9,000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിരഞ്ഞടുപ്പ് വരാനിരിക്കെയാണ് പുതിയ വാഗ്ദാനം.

ബിഹാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ യോഗ്യരായ വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്കും നേരത്തെ ലഭിച്ചിരുന്ന 6,000 രൂപ പ്രതിമാസ ശമ്പളത്തിന് പകരം ഇനി മുതല്‍ 15,000 രൂപ ലഭിക്കും. കൂടാതെ, ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്ന ഒരു പത്രപ്രവര്‍ത്തകന്‍ മരണപ്പെട്ടാല്‍, അവരുടെ ആശ്രിതര്‍ക്കോ പങ്കാളിക്കോ മുമ്പത്തെ 3,000 രൂപയ്ക്ക് പകരം 10,000 രൂപ ആജീവനാന്ത പ്രതിമാസ പെന്‍ഷന്‍ നല്‍കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി.

'ജനാധിപത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് അവര്‍, സാമൂഹിക വികസനത്തില്‍ അവര്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. നിഷ്പക്ഷമായി തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാനും വിരമിച്ച ശേഷം അന്തസ്സോടെ ജീവിക്കാനും കഴിയുന്ന തരത്തില്‍ തുടക്കം മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടെ സൗകര്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചുവരുകയാണ്' നിതീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: