ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ കൂട്ട ഒഴിവാക്കല്‍ നടത്തിയാല്‍ ഇടപെടും: സുപ്രിംകോടതി

Update: 2025-07-29 07:33 GMT

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിവാക്കിയാല്‍ ഇടപെടുമെന്ന് സുപ്രിംകോടതി. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനെന്ന പേരിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ 65 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താവുമെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വാദം കേള്‍ക്കാമെന്ന് കോടതി ഹരജിക്കാര്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് ആഗസ്റ്റ് 12ലേക്ക് മാറ്റി.