ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം: എസ്‌ഐആര്‍ സംബന്ധിച്ച ആശങ്ക ശരിവെക്കുന്നു- സിപിഎ ലത്തീഫ്

Update: 2025-11-14 14:55 GMT

തിരുവനന്തപുരം: ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച ആശങ്ക ശരിവെക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഇന്ത്യയില്‍ ജനാധിപത്യം എത്രമാത്രം അപകടത്തിലാണെന്ന് കൂടുതല്‍ ബോധ്യപ്പെടുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പു നടത്തേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന്റെ നിഴലിലാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നതിന്റെ തനിയാവര്‍ത്തനമാണ് ബിഹാറിലും അരങ്ങേറിയത്. ജനാധിപത്യം വീണ്ടെടുക്കാന്‍ പൗര സമൂഹം മുന്നോട്ടു വരണമെന്നും സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു.