ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ വോട്ടു ചെയ്ത ബിജെപി മുന്‍ രാജ്യസഭാ എംപി ബിഹാറിലും വോട്ടു ചെയ്തു

ഡല്‍ഹി ബിജെപി പൂര്‍വാഞ്ചല്‍ മോര്‍ച്ച അധ്യക്ഷനും, ബിജെപി പ്രവര്‍ത്തകന്‍ നാഗേന്ദ്ര കുമാറും ഡല്‍ഹിയിലും ബിഹാറിലും വോട്ടു ചെയ്തു

Update: 2025-11-06 14:16 GMT

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടു ചെയ്ത ബിജെപി നേതാവ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തതായി പരാതി. ബിജെപി മുന്‍ രാജ്യസഭാ എംപി രാകേഷ് സിന്‍ഹയാണ് രണ്ടിടത്തും വോട്ടു ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ബിജെപി പ്രവര്‍ത്തകന്‍ നാഗേന്ദ്ര കുമാറും ഡല്‍ഹിയിലും ബിഹാറിലും വോട്ടു ചെയ്തു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ദ്വാരക മണ്ഡലത്തിലും ബിഹാറില്‍ ബെഗുസാരായി മണ്ഡലത്തിലുമാണ് രാകേഷ് സിന്‍ഹ വോട്ടു ചെയ്തത്. ഡല്‍ഹി ബിജെപി പൂര്‍വാഞ്ചല്‍ മോര്‍ച്ച അധ്യക്ഷനും ബിഹാറിലും ഡല്‍ഹിയിലും വോട്ടു ചെയ്തു. സന്തോഷ് ഓജയാണ് രണ്ടു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തത്.

Tags: