ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; ഇന്ന് അവസാനഘട്ടം, 122 മണ്ഡലങ്ങള്‍ വിധിയെഴുതും

Update: 2025-11-11 02:05 GMT

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. 1,302 സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ 3.7 കോടി വോട്ടര്‍മാര്‍ ഇന്ന് ബൂത്തുകളിലെത്തും. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണിത്. മുസ്‌ലിം ജനസംഖ്യ കൂടിയ സീമാഞ്ചല്‍ മേഖലയിലാണ് ഈ ജില്ലകളില്‍ ഭൂരിഭാഗവും. ഇവിടെ ന്യൂനപക്ഷ പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്‍ഡ്യ സഖ്യത്തിന് ഏറെ നിര്‍ണായകമാണ് ഈ ഘട്ടം.