ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഎസ്പി

Update: 2025-10-16 10:48 GMT

പട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഎസ്പി. 88 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ശേഷിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പുറത്തുവിടും. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.


കഴിഞ്ഞ ദിവസം, ജെഡിയു സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. മന്ത്രിമാരായ ശ്രാവണ്‍ കുമാര്‍, വിജയ് കുമാര്‍ ചൗധരി, മഹേശ്വര്‍ ഹസാരി എന്നിവരുള്‍പ്പെടെ 51 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജെഡിയു ടിക്കറ്റില്‍ ഇതിനകം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച അനന്ത് സിങും ഇതില്‍ ഉള്‍പ്പെടുന്നു. സീറ്റ് വിഭജനത്തെച്ചൊല്ലി എന്‍ഡിഎ സഖ്യത്തിനുള്ളില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്.

നവംബര്‍ ആറിനും 11നും രണ്ടുഘട്ടങ്ങളിലായാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും.

Tags: