രക്തസാക്ഷികളോടും കുടുംബത്തോടും നീതി പുലര്‍ത്തിയ ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട്; എ കെ ആന്റണി
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും നീതി പുലര്‍ത്തിയ ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. ഇത്തരം ആക്രമണങ്ങള്‍ക്കെതിരേയുള്ള ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണെന്നും എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തുടക്കം നന്നായി, ഇന്ത്യന്‍ സൈന്യം രാഷ്ട്രം ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും എന്ത് ത്യാഗം സഹിച്ചും വിജയിപ്പിക്കാനായി പോരാടുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണായകമാണെന്നും എങ്ങിനെ വേണം എന്നുള്ളത് സൈന്യത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.