ഭൂട്ടാന്‍ വാഹനക്കടത്ത്: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

Update: 2026-03-07 06:04 GMT

ന്യൂഡല്‍ഹി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. വിപ്രോയിലെ സീനിയര്‍ എഞ്ചിനീയറാണ് ബിഷ്വദ്വീപ് ദാസ് എന്നാണ് വിവരം.ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇതുവരെ ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്ങള്‍ ഡി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. 150ഓളം വാഹനങ്ങളാണ് ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയത്.

ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്യുവികള്‍, മഹീന്ദ്രടാറ്റ ട്രക്കുകള്‍ എന്നിവ അടക്കമാണ് ഇന്ത്യയിലേക്ക് കടത്തിയത്. റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണ് രാജ്യത്തേക്ക് എത്തിയത്. ഭൂട്ടാനില്‍ നിന്ന് കണ്ടയ്‌നറുകളിലാണ് വാഹനം കടത്തിയത്. വാഹനം കൂടാതെ ലഹരിക്കടത്തും ഉണ്ടായോ എന്ന് സംശയിക്കുന്നുണ്ട്.

Tags: