ഭീമ കൊറേഗാവ് കേസ്: ജ്യോതി ജഗ്താപിന് ഇടക്കാല ജാമ്യം

Update: 2025-11-19 09:21 GMT

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസിലെ പ്രതികളിലൊരാളായ ജ്യോതി ജഗ്താപിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. എം എം സുന്ദരേഷ് , സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഏകദേശം 5.5 വര്‍ഷമായി ഇവര്‍ കസ്റ്റഡിയിലാണെന്ന് ജഗ്താപിന് വേണ്ടി ഹാജരായ അഭിഭാഷക അപര്‍ണ ഭട്ട് കോടതിയെ അറിയിച്ചു.

കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതികളിലൊരാളായ ജഗ്താപിനെ 2020 സെപ്റ്റംബര്‍ എട്ടിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. 2020 ഒക്ടോബര്‍ ഒന്‍പതിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2022 ഫെബ്രുവരി 14ന് പ്രത്യേക എന്‍ഐഎ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് അവര്‍ ആദ്യം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2022 ഒക്ടോബറില്‍ ബോംബെ ഹൈക്കോടതി അവരുടെ ഹരജി തള്ളിക്കളുകയായിരുന്നു. തുടര്‍ന്നാണ് അവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ഭീമ കൊറേഗാവ് സംഘര്‍ഷം നടന്നതിന്റെ തലേദിവസം നടന്ന Elgar Parishad പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ക്ക് ഈ കലാപവുമായി ബന്ധമുണ്ടെന്നാണ് പോലിസിന്റെ ആരോപണം. ഇതില്‍ പങ്കെടുത്തെന്ന് പറഞ്ഞാണ് ജ്യോതി ജഗ്താപ് ഉള്‍പ്പെടെ പലരെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്.

Tags: