മികച്ച നടന്‍ മമ്മൂട്ടി, മികച്ച സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ്, മികച്ച ഗാന രചയിതാവ് വേടന്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2024 പ്രഖ്യാപിച്ചു
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് മികച്ച നടിയായി ഷംല ഹംസയെ തിരഞ്ഞെടുത്തു. മികച്ച സ്വഭാവ നടനായി സൗബിന്‍ ഷാഹിറിനെ തിരഞ്ഞെടുത്തു.
ബോഗയ്ന്‍ വില്ലയിലെ അഭിനയത്തിന് നടി ജോതിര്‍മയിക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. 'പ്രേമലു' ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദിന് മികച്ച നവാഗത സംവിധായകനായുള്ള പുരസ്‌കാരം ലഭിച്ചു. സുഷിന്‍ ശ്യാം മികച്ച സംഗീതസംവിധായകനും, ക്രിസ്റ്റോ സേവ്യര്‍ ('ഭ്രമയുഗം') മികച്ച പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഹരിശങ്കര്‍ മികച്ച ഗായകനും സെബാ ടോമി മികച്ച ഗായികയുമായി.