ലക്ഷ്യത്തിലെത്തും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

Update: 2025-10-08 05:02 GMT

തെല്‍അവീവ്: ലക്ഷ്യത്തിലെത്തും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലനില്‍പ്പിന് വേണ്ടിയുള്ള യുദ്ധമായതുകൊണ്ട് അത് തുടരുക തന്നെ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച 20 ഇന ഗാസ പദ്ധതിയില്‍ ഈജിപ്തിലെ കെയ്റോയില്‍ ചര്‍ച്ച നടക്കുന്നതിനിടയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

തങ്ങള്‍ക്ക് ദോഷം വരുത്താന്‍ ആഗ്രഹിച്ചവര്‍ക്കെതിരേ സൈനികരും കമാന്‍ഡര്‍മാരും ഉഗ്രമായി പോരാടുകയാണെന്നും ഭാവിയാണ് പ്രധാനമെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധശേഷിയില്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു. ഇറാനിയന്‍ ആക്സിസ് തകര്‍ക്കുമെന്നും പശ്ചിമേഷ്യയുടെ മുഖം നാം ഒരുമിച്ച് മാറ്റുമെന്നും നെതന്യാഹു പറഞ്ഞു.

Tags: