അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; പതിനഞ്ചുകാരി 20ാം നിലയില്‍ നിന്നും ചാടിമരിച്ചു
ബംഗളൂരു: മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെ അമ്മ എതിര്‍ത്തതിനെ തുടര്‍ന്ന് ബഹുനിലക്കെട്ടിടത്തിന്റെ 20ാം നിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അവാന്തിക ചൗരസ്യയാണ് മരിച്ചതെന്ന് കടുഗൊഡി പോലിസ് അറിയിച്ചു. കുട്ടിയുടെ പിതാവ് എഞ്ചിനീയറാണ്.
നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞ പരീക്ഷകളില്‍ മാര്‍ക്ക് കുറവാണ് ലഭിച്ചിരുന്നത്. ഫെബ്രുവരി പതിനഞ്ചിന് പരീക്ഷകള്‍ നടക്കാനിരിക്കെയാണ് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അമ്മ ആവശ്യപ്പെട്ടത്. ഇതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലിസ് കേസെടുത്തു.