ബംഗാളില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റ തൊഴിലാളിയെ ആന്ധ്രയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

Update: 2026-01-24 10:02 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റ തൊഴിലാളിയെ ആന്ധ്രപ്രദേശിലെ കൊമര് ലുവില് നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രാഹത്ത് വെസ്റ്റ് ഏരിയയിലെ റോംഗിലാബാദ് ഗ്രാമവാസിയായ മഞ്ജുര്‍ ആലം ലക്ഷ്‌കറെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്..

കൊമര്‍ലുവിലെ ഒരു സാരി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു മഞ്ജുര്‍ ആലം ലക്ഷ്‌കര്‍. 25,000 രൂപ ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരു അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചതായും അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം അവകാശപ്പെട്ടു. ഓണ്‍ലൈന്‍ പേയ്‌മെന്റിലൂടെ കുടുംബം 6000 രൂപ കൈമാറിയെങ്കിലും അടുത്ത ദിവസം മഞ്ജുറിന്റെ മരണമായിരുന്നു അവര്‍ അറിഞ്ഞത്. കോമര്‍ലുവിലെ ബിജെപി പ്രവര്‍ത്തകരാണ് മഞ്ജുറിന്റെ മരണത്തില്‍ പിന്നിലെന്ന് മഗ്രാഹത്തിലെ പ്രാദേശിക ടിഎംസി യൂണിറ്റ് ആരോപിച്ചു.

പശ്ചിമ ബംഗാളില്‍, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പശ്ചിമ ബംഗാളിലെ ടിഎംസി നേതൃത്വം ആവര്‍ത്തിച്ച് വിമര്‍ശിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആക്രമണങ്ങളെ ശക്തമായി അപലപിച്ചു, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബംഗാളികള്‍ക്കെതിരായ 'ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ നടക്കുകയാണെന്നാണ്  വിശേഷിപ്പിച്ചത്.

Tags: