എസ്‌ഐആര്‍ കേസ്; ഇലക്ഷന്‍ കമ്മീഷന് നോട്ടിസ് അയച്ച് സുപ്രിംകോടതി

Update: 2026-02-04 09:03 GMT

ന്യൂഡല്‍ഹി: എസ്‌ഐആര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഹാജരായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുപ്രിംകോടതിയില്‍ എസ്‌ഐആറില്‍ സ്വയം വാദിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് മമത.

ബംഗാളിലെ ജനങ്ങളെ മൊതത്തതില്‍ തുടച്ചു നീക്കാനുള്ള ഇലക്ഷന്‍ കമ്മീഷന്റെ ബുള്‍ഡോസര്‍ നടപടിയാണ് എസ്‌ഐആര്‍ എന്ന് അവര്‍ കോടതിയില്‍ വ്യക്തമാക്കി.ബിജെപി അയച്ച സൂക്ഷ്മനിരീക്ഷകരാണ് ജനങ്ങളെ പുറത്താക്കുന്നത്. ഇതില്‍ നിന്നു തങ്ങള്‍ക്ക് നീതി വേണമെന്നും അവര്‍ പറഞ്ഞു.

വാദം കേട്ട ശേഷം, വിഷയത്തില്‍ കോടതി ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് അയച്ചു.

സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ആദ്യം മുതല്‍ തന്നെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് മമത ബാനര്‍ജി സ്വീകരിച്ചിട്ടുള്ളത്. വ്യാപകമായ നിലയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും പങ്കുവച്ചിട്ടുള്ളത്. അതിനിടയില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സുപ്രിംകോടതിയില്‍ നിയമപോരാട്ടത്തിനെത്തുകയായിരുന്നു.