ബേലൂര്‍ മഖ്ന മിഷൻ; ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിര്‍ദേശം

Update: 2024-02-21 10:36 GMT

കൊച്ചി: ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേരളം,കർണാടക,തമിഴ്നാട് സംസ്ഥാന ങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്.ആനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags: