ഇസ്രായേലിലെ ആശുപത്രിയില്‍ മിസൈല്‍ വീണു (video)

Update: 2025-06-19 05:35 GMT

തെല്‍അവീവ്: തെക്കന്‍ ഇസ്രായേലിലെ ബീര്‍ ഷെവയിലെ സോറോക്ക ആശുപത്രിയില്‍ മിസൈല്‍ വീണു. ഇറാന്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ ആണ് വീണതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ആശുപത്രിയുടെ മേല്‍ക്കൂര തകര്‍ന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ വലിയ നാശമുണ്ടായെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ആശുപത്രി വക്താവ് പറഞ്ഞു. രോഗികള്‍ക്ക് പ്രവേശനം നിരോധിച്ചെന്നും ആശുപത്രി വ്യക്തമാക്കി.