കൊച്ചി: ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. കതൃക്കടവ് റോഡിലെ ബാറിലാണ് സംഘര്‍ഷമുണ്ടായത്. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തിലാണ് കുത്തിയതെന്നും പറയുന്നു.
2024 ഫെബ്രുവരി 11ന് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായിരുന്നു. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി ഇവിടെയെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു.