ഹൈദരാബാദ്: ലൈംഗികാതിക്രമക്കേസില്‍ കേന്ദ്ര സര്‍വകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. ഒഡീഷയില്‍ നിന്നുള്ള 27 വയസ്സായ ബിഎഡ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. ഓഫീസിനുള്ളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തിനിടെ മറ്റൊരു പ്രൊഫസറായ ഡോ. എ ശേഖര്‍ റെഡ്ഡി ഫോട്ടോ എടുത്തതായും വിദ്യാര്‍ഥി ആരോപിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് റെഡ്ഡി ഇവരെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം, വിദ്യാര്‍ഥിനി ലൈംഗിക പീഡന വിരുദ്ധ സമിതിയെ സമീപിക്കുകയായിരുന്നു. ബിഎന്‍എസ് ആക്ടിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്.
സ്ത്രീകളെ ഉപദ്രവിക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുപ്പതി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഭക്തവത്സലം പറഞ്ഞു. പരാതിക്കാരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട്, ഇത്തരം കേസുകള്‍ ഭയമില്ലാതെ റിപോര്‍ട്ട് ചെയ്യണമെന്നും പോലിസ് വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.