സിംബാബ്‌വേയില്‍ നിന്നുള്ള വിദ്യാര്‍ഥിയെ തല്ലിക്കൊന്നു; ഏഴുപേര്‍ അറസ്റ്റില്‍
ബത്തിന്ദ: പഞ്ചാബിലെ ബത്തിന്ദയിലെ ഗുരു കാശി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സിംബാബ്‌വേ പൗരനെ തല്ലിക്കൊന്ന കേസില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. ബിഎസ്‌സിക്ക് പഠിച്ചിരുന്ന 22കാരനായ സിംബാബ്‌വേ പൗരനായ സിവേയ ലീറോയെ ആഗസ്റ്റ് 13നാണ് ഇന്ത്യന്‍ പൗരന്‍മാര്‍ ബാറ്റും മറ്റും ഉപയോഗിച്ച് മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച സിവേയ മരിച്ചു. കേസില്‍ ഇനിയും എട്ടുപേരെ പിടികൂടാനുണ്ടെന്ന് പോലിസ് അറിയിച്ചു. സിവേയയുടെ കുടുംബത്തെ വിവരം അറിയിച്ചതായും മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ എംബസിയുമായി ബന്ധപ്പെട്ടതായും സര്‍വകലാശാല പിആര്‍ഒ ലാവ്‌ലിന്‍ സച്ച്‌ദേവ അറിയിച്ചു.