ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണം; ക്ഷമാപണം നടത്തി ബിബിസി

Update: 2025-11-14 07:46 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെ ക്ഷമാപണം നടത്തി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബിബിസി. കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ് ഡോക്യുമെന്ററിയില്‍ 2021ലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ ട്രംപ് പ്രോല്‍സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങള്‍ ചേര്‍ത്ത് ഒന്നാക്കിയെന്നായിരുന്നു ആരോപണം.

സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടര്‍ണെസും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഈ മാസം 14 നകം ഡോക്യുമെന്ററി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കുറഞ്ഞത് 100 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ട്രംപിന്റെ അഭിഭാഷകര്‍ ബിബിസിയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ക്ഷമാപണം നടത്തിയത്.

Tags: