തിരുവനന്തപുരം : കേസില്‍ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രചോദനമായെന്ന് ഭാവന. ധൈര്യത്തോടെ നില്‍ക്കണമെന്നും എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കരുത്തേകിയെന്നും ഭാവന പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ പരാമർശം.
പരാതി നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലന്നും, താന്‍ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണെന്ന തോന്നലുണ്ടായി എന്നും ഭാവന കൂട്ടിച്ചേർത്തു.
കഴിഞ്ഞ ക്രിസ്മസിന് സർക്കാർ നടത്തിയ വിരുന്നില്‍ മുഖ്യാതിഥിയായിരുന്നു ഭാവന.അനോമി' യാണ് അവസാനമായി പുറത്തുവന്ന ഭാവന ചിത്രം. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.