മലപ്പുറം: മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു. മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പരിശോധനയ്ക്കയച്ചു. പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കാണ് അയച്ചിരിക്കുന്നത്.
കനത്ത ചൂട് കാരണമാകാം വവ്വാലുകള്‍ ചത്തത് എന്നാണ് പ്രാഥമിക നിഗമനം. പരിശോധനയുടെ ഫലം വന്നാലെ യഥാര്‍ഥ കാരണം വ്യക്തമാകു.