അബ്ദുല്‍ റഹ് മാന്റെ കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റില്‍

Update: 2025-06-06 04:43 GMT

ബണ്ട്വാള്‍: കര്‍ണാടകയിലെ ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാന്‍ എന്ന യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ശൃംഗേരി സ്വദേശിയായ രവി സഞ്ജയ് (29) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.