ധാക്ക: ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്‍ഡ്. ഭൂമി തട്ടിപ്പ് കേസിലാണ് ഹസീനക്കും മകള്‍ സൈമക്കും മറ്റു 17 പേര്‍ക്കുമെതിരെ ബംഗ്ലാദേശ് കോടതി അറസ്റ്റ് വാറന്‍ഡ് ഇറക്കിയിരിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണെന്ന് ധാക്ക മെട്രോ പൊളിറ്റന്‍ സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജി സാക്കിര്‍ ഹുസൈന്‍ ഗാലിബ് ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ നേരത്തെ ഹസീനക്കെതിരെ രണ്ടു അറസ്റ്റ് വാറന്‍ഡുകള്‍ ഇറക്കിയിരുന്നു. വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത കേസുകളിലായിരുന്നു ഈ വാറന്‍ഡുകള്‍. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ആഗസ്റ്റിലാണ് ഹസീന ബംഗ്ലാദേശ് വിട്ടോടിയത്. നിലവില്‍ ഇന്ത്യയില്‍ ഒളിവിലാണ്. ഹസീനയെ വിട്ടയക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.