സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം: കര്‍ണാടക മന്ത്രി

Update: 2025-10-12 15:03 GMT

ബംഗളൂരു: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസ് പ്രവര്‍ത്തനം രാജ്യത്തിനും ഐക്യത്തിനും ഭരണഘടനക്കും എതിരാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. '' സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മൈതാനങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നു. കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ അവര്‍ നെഗറ്റീവ് ആശയങ്ങള്‍ കുത്തിക്കയറ്റുന്നു. അത് ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയ്ക്കും എതിരാണ്.''-അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലിസിന്റെ അനുമതി പോലുമില്ലാതെ വടികളും കൊണ്ട് അവര്‍ അക്രമസ്വഭാവമുള്ള മാര്‍ച്ചുകള്‍ നടത്തുകയാണ്. അത് കുട്ടികളെയും യുവാക്കളെയും മനശാസ്ത്രപരമായി ബാധിക്കും. അതിനാല്‍ സ്‌കൂളുകളിലും പാര്‍ക്കുകളിലും അമ്പലങ്ങളിലും ശാഖകള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.