
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതി കുഞ്ഞിന്റെ മാതാവെന്ന് കുഞ്ഞിനെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഹരികുമാറിന്റെ മൊഴി. റൂറല്‍ എസ്പി ജയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പ്രതി ഇക്കാര്യം പറഞ്ഞത്. ശ്രീതുവിന്റെ നുണ പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് കോടതിയെ സമീപിച്ചു.
സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രതിയുടെ ആദ്യ മൊഴി. കുട്ടിയെ എറിഞ്ഞു കൊന്ന ദിവസം സഹോദരി ശ്രീതുവിനെ ഹരികുമാര്‍ മുറിയിലേക്ക് ക്ഷണിച്ചു. അന്ന് രാത്രി ശ്രീതു മുറിയിലേക്ക് എത്തി. എന്നാല്‍ കുഞ്ഞ് കുഞ്ഞ് കരഞ്ഞതുകൊണ്ട് ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് തന്നെ പോയി. ഇതില്‍ ദേഷ്യം അടക്കാനാകാതെ പ്രതി, ശ്രീതു ശുചിമുറിയിലേക്ക് പോയ തക്കം നോക്കി കുഞ്ഞിനെ എടുത്ത് കിണറ്റിലെറിഞ്ഞു.
തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പിന്നീട് പ്രതി ഹരികുമാര്‍ പോലിസിന് നല്കിയ മൊഴി. എന്നാല്‍ ഇപ്പോള്‍ കേസില്‍, ഹരികുമാറിനെ പ്രതി ചേര്‍ത്തുകൊണ്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് മൊഴിമാറ്റം. നിലവില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുകയാണ് ശ്രീതു.