ഭിന്നശേഷിക്കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബജ്‌റങ്ദള്‍ നേതാവ് അറസ്റ്റില്‍
ബഹ്‌റൈച്ച്: ഭിന്നശേഷിക്കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബജ്‌റങ് ദള്‍ നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ബജ്‌റങ്ദള്‍ പ്രസിഡന്റായ ഹേമന്ത് കുമാര്‍ വര്‍മയാണ് അറസ്റ്റിലായത്. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടക്കുന്ന 22കാരനായ യുവാവിനെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ട യുവാവിന്റെ അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവമെന്ന് പോലിസ് അറിയിച്ചു. 22കാരന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഹേമന്ത് കുമാര്‍ വര്‍മ പീഡനത്തിന് ശ്രമിച്ചത്. യുവാവ് ഉറക്കം എഴുന്നേറ്റതോടെ മര്‍ദ്ദിച്ചു. ബഹളം കേട്ട് യുവാവിന്റെ അമ്മയും അച്ഛനും വന്നപ്പോള്‍ അവരെ ഹേമന്ത് കുമാര്‍ ഭീഷണിപ്പെടുത്തി. പ്രതി പ്രദേശത്തെ പ്രധാന ഹിന്ദുത്വ നേതാവായതിനാല്‍ ഭയന്ന കുടുംബം നാലു ദിവസം മൗനം പാലിക്കുകയും പിന്നീട് പരാതി നല്‍കുകയുമായിരുന്നു.