ഒഡീഷയില്‍ മലയാളി വൈദികര്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: ഒഡീഷയില്‍ വൈദികര്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രമണം. മലയാളി വൈദികര്‍ക്കൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളും ആക്രമണത്തിനിരയായി. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. ഏകദേശം 70ഓളെ ബജ്‌റങ് ദളുകാരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാദര്‍ വി ജോജോ എന്നിവര്‍ക്ക് പരിക്കേറ്റു.
ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ മരിച്ചവര്‍ക്കുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. പ്രാര്‍ത്ഥനക്കിടെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വൈദികര്‍ സഞ്ചരിച്ച വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.