ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ബഹ്‌റയ്ന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

Update: 2026-03-09 07:36 GMT

ബഹ്‌റയ്ന്‍: ബഹ്‌റയ്‌നിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ബഹ്‌റയ്ന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.രാജ്യമെമ്പാടും സൈറണുകള്‍ മുഴങ്ങിയതായും പൗരന്മാരോടും താമസക്കാരോടും ഉടന്‍ ഒഴിഞ്ഞുപോകാന്‍ അഭ്യര്‍ഥിക്കുന്നതായും ബഹ്‌റയ്ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ സുരക്ഷാ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും ശാന്തത പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും മന്ത്രാലയം പറഞ്ഞു.

Tags: