മധ്യപ്രദേശ് : ശിവപുരി ജില്ലയിൽ സുഖമില്ലാതിരുന്ന 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മന്ത്രവാദ ചികിൽസയുടെ പേരിൽ തീക്ക് മുകളിൽ തലകീഴായി കെട്ടി തൂക്കി . ഭോപാലിലെ കോലാറസ് പോലിസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്.
രോഗിയായ കുഞ്ഞിന് രോഗം മാറുന്നില്ലന്ന് പറഞ്ഞ് മാതാപിതാക്കൾ തന്നെയാണ് കുഞ്ഞിനെ മന്ത്രവാദിയുടെ അടുത്ത് കൊണ്ട്പോയത്. തീക്ക് മുകളിൽ തലകീഴായി കെട്ടി തൂക്കിയുള്ള പൂജ കാരണം കുട്ടിയുടെ കാഴ്ച ക്ക് പരിക്ക് സംഭവിച്ചതായും കാഴ്ചശക്തി തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പോലിസ് പറഞ്ഞു