ബിജെപി ജയിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റില്‍ കശ്മീരില്‍ നിന്ന് ആളെ ഇറക്കി വോട്ട് ചെയ്യിപ്പിക്കും- ബി ഗോപാലകൃഷ്ണന്‍
തൃശൂര്‍: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. ''ഞങ്ങള്‍ ജയിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും
നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യം ആ സമയത്ത് തീരുമാനിക്കും.''-അദ്ദേഹം പറഞ്ഞു.
മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ടെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.