അയ്യപ്പ സംഗമം; ക്ഷണിക്കാനെത്തിയ ദേവസ്വം സംഘത്തെ കാണാന്‍ തയ്യാറാവാതെ വി ഡി സതീശന്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം സംഘത്തെ കാണാന്‍ തയ്യാറാവാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ഉള്‍പ്പടെയുള്ളവരാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ക്ഷണിക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് കാണാന്‍ തയ്യാറാവാത്തതിനാല്‍ ഓഫീസില്‍ ക്ഷണക്കത്ത് നല്‍കിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.