അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന് പ്രഖ്യാപിക്കും

സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് വിലയിരുത്തല്‍

Update: 2025-09-03 02:40 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്ന്. പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ രാവിലെ പ്രഖ്യാപിക്കും. സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഇന്നലെ നടന്ന യുഡിഎഫ് യോഗം വിലയിരുത്തി. സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായങ്ങളും യുഡിഎഫിലുണ്ട്. സാമുദായിക നേതാക്കളുടെ പിന്തുണ വിലയിരുത്തിയ ശേഷമാവും യുഡിഎഫിന്റെ അന്തിമ തീരുമാനം.

Tags: