കോഴിക്കോട് : വർഷങ്ങളായി സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ പ്രവർത്തിച്ചുവരുന്ന അവിവ ലൈഫ് ഇൻഷുറൻസ് കമ്പനി അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികളും പോളിസി ഉടമകളും പ്രതിഷേധത്തിൽ . വർഷങ്ങളുടെ സർവീസുള്ള ജീവനക്കാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാനത്തെ ഓഫീസുകൾ പൂട്ടിയതിനാൽ ആണ് ഓൾ ഇന്ത്യ സെയിൽസ് റെപ്രെസെന്റീറ്റീവ് ആൻഡ് മാർക്കറ്റിംഗ് എംപ്ലോയീസ് ഫെഡറേഷൻ സമരത്തിൽ ഇറങ്ങുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ സി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഓഫീസുകൾ അടച്ചുപൂട്ടിയതിനാൽ പോളിസി ഉടമകൾക്ക് പണമടക്കാനോ, പോളിസികൾ പുതുക്കാനോ, കഴിയുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എൻ ബീന , 'ജോയിൻ സെക്രട്ടറിമാരായ വർക്കി ജോച്ചപ്പൻ, വി വി സിന്ധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.