ന്യൂഡല്‍ഹി: ആയുധങ്ങളും മറ്റും നിര്‍മിക്കുന്ന ചൈനീസ് പ്രതിരോധ കമ്പനികളുടെ ഷെയര്‍ മൂല്യത്തില്‍ വന്‍ കുതിപ്പെന്ന് ഇക്കണോമിക് ടൈംസില്‍ റിപോര്‍ട്ട്. യുദ്ധവിമാനങ്ങളായ ജെ-17, ജെ-10സി എന്നിവ നിര്‍മിക്കുന്ന എവിഐസി ചെങ്ടു എയര്‍ക്രാഫ്റ്റിന്റെ ഓഹരിയുടെ വില ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 36 ശതമാനം കൂടി. ഷെന്‍സെന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് ഈ കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്.